സ്ത്രീ​പ​ക്ഷ ന​യ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
സ്ത്രീ​പ​ക്ഷ ന​യ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Friday, March 3, 2023 4:54 PM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​പ​ക്ഷ ന​യ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണു സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും ജെ​ൻ​ഡ​ർ ബ​ജ​റ്റ്, വ​നി​താ പോ​ലീ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്വ​യം തി​രി​ച്ച​റി​ഞ്ഞ് സ്വ​ന്തം പ്ര​തി​ഭ​യും ക​ഴി​വു​ക​ളും വി​നി​യോ​ഗി​ക്കാ​ൻ സ്ത്രീ ​സ​മൂ​ഹ​ത്തി​നു ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ അ​സ​മ​ത്വം ഇ​ല്ലാ​താ​ക്കി ലിം​ഗ സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന സ​ന്ദേ​ശം.

ത​ട​സ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നും മു​ൻ​വി​ധി​ക​ളെ​യും വ്യ​വ​സ്ഥ​ക​ളെ​യും തി​രു​ത്താ​നും സ്ത്രീ​ക​ൾ​ക്കാ​ക​ണം. ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ൽ ലിം​ഗ അ​സ​മ​ത്വ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ൽ സ്ത്രീ ​പ്രാ​തി​നി​ധ്യം നാ​ലു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്.


ദൈ​നം​ദി​ന ടെ​ക്നോ​ള​ജി അ​റി​യു​ന്ന​വ​രി​ൽ ആ​ഗോ​ള അ​ടി​സ്ഥാ​ന​ത്തി​ൽ സ്ത്രീ​ക​ൾ പി​ൻ​ത​ള്ള​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. പ്ര​ള​യ​ത്തി​നു ശേ​ഷം ദു​ര​ന്ത​മേ​ഖ​ല​യി​ൽ അ​തി​ജീ​വ​ന​ത്തി​ന് സ്ത്രീ​ക​ൾ എ​ത്ര​മാ​ത്രം ശേ​ഷി​യു​ണ്ട് എ​ന്ന​ത് സ​ർ​ക്കാ​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യി​രു​ന്നു.

ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ക​ണം ശാ​ക്തീ​ക​ര​ണം. റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​ർ​ക്ക് ട്രെ​യി​നിം​ഗ് ന​ൽ​കി എ​ല്ലാ ജി​ല്ല​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ക​രു​ത്തോ​ടെ അ​സ​മ​ത്വ​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<