ഷാർജയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം വരെ ഇളവ്
Friday, March 3, 2023 6:16 AM IST
ഷാർജ: ഷാർജയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2023 മാർച്ച് 31ന് മുൻപുള്ള പിഴകൾക്കാണ് ഇളവ്. ഇതിന് പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക് പൊയന്റ് എന്നിവയും റദ്ദാക്കുമെന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അലൈ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രാഫിക് പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടക്കുന്നവർക്കാണ് 35 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇത് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, ഗുരുതര നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ ഇളവുകളുണ്ടാവില്ല.