ഫു​ജൈ​റ: യു​എ​ഇ​യി​ലെ അ​ൽ ഫു​ജൈ​റ​യി​ൽ നേ​രി​യ ഭൂ​ച​ല​നം. വ്യാ​ഴാ​ഴ്ച രാ​ത്രി 8.03നാ​ണ് ദി​ബ്ബ അ​ൽ ഫു​ജൈ​റ​യി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 1.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ ഭൗ​മ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ആ​ർ​ക്കും പ​രി​ക്കോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.