കോളജ് വിദ്യാർഥി ക്ലാസ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ
Thursday, March 2, 2023 3:55 AM IST
ഹൈദരാബാദ്: തെലങ്കാനയിൽ കോളജ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രംഗറെഡ്ഡി ജില്ലയിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാർഥിയായിരുന്ന നാഗുല സാത്വിക്(16) ആണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചത്.
കോളജിലെ ഇന്റർമീഡിയറ്റ് വിദ്യാർഥിയായിരുന്നു നാഗുല സാത്വിക്. കോളജ് മാനേജ്മെന്റിന്റെ മാനസികപീഡനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സാത്വക്കിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥി യൂണിയനുകൾ നർസിംഗിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.