മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലേക്ക്; ആഘോഷമാക്കാൻ കോൺഗ്രസ്
Wednesday, March 1, 2023 9:40 PM IST
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാർച്ച് 30ന് കേരളത്തിൽ. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ ഉദ്ഘാടനത്തിനായി ആണ് ഖാര്‍ഗെ കേരളത്തിലെത്തുന്നത്.
കോൺഗ്രസ് അധ്യക്ഷനായശേഷം ഇതാദ്യമായാണ് ഖാര്‍ഗെ കേരളം സന്ദർശിക്കുന്നത്. ഖാര്‍ഗെയുടെ വരവ് ആഘോഷമാക്കാനാണ് കോൺഗ്രസ് തീരുമാനം.
നേരത്തെ, കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അധ്യക്ഷതയില്‍ വൈക്കത്ത് ചേർന്ന യോഗത്തിലാണ് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക ആഘോഷം നടത്താൻ തീരുമാനമായത്.