ദു​ബാ‌​യ്: ഷാ​ർ​ജ​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ട്രാ​ഫി​ക് പി​ഴ​ക​ൾ നേ​ര​ത്തെ അ​ട​ച്ചാ​ൽ 35 ശ​ത​മാ​നം വ​രെ ഇ​ള​വ് ല​ഭി​ക്കും. ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പു​തി​യ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

നി​യ​ലം​ഘ​നം ന​ട​ത്തി 60 ദി​വ​സ​ത്തി​ന​കം പി​ഴ​യ​ട​ക്കു​ന്ന​വ​ർ​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. വാ​ഹ​നം ക​ണ്ടു​കെ​ട്ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഈ​ടാ​ക്കു​ന്ന ഇം​പൗ​ണ്ട്മെ​ന്‍റ് ഫീ​സി​ലും ഇ​ള​വ് ല​ഭി​ക്കും. 60 ദി​വ​സ​ത്തി​ന് ശേ​ഷം ഒ​രു​വ​ർ​ഷം തി​ക​യും മു​മ്പാ​ണ് പി​ഴ​യ​ട​ക്കു​ന്ന​തെ​ങ്കി​ൽ 25 ശ​ത​മാ​നം ഇ​ള​വു​ണ്ടാ​കും. എ​ന്നാ​ൽ, ഇം​പൗ​ണ്ട്മെ​ന്റ് ഫീ​സി​ൽ ഇ​ള​വു​ണ്ടാ​വി​ല്ല.

ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പി​ഴ​യും ഫീ​സും അ​ട​ക്കു​ന്ന​തെ​ങ്കി​ൽ ഒ​രു ഇ​ള​വും ല​ഭി​ക്കി​ല്ല. നേ​ര​ത്തേ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലും ട്രാ​ഫി​ക് പി​ഴ​ക​ളി​ൽ സ​മാ​ന​മാ​യ ഇ​ള​വ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.