തലസ്ഥാനത്ത് ഇന്നു കടയടപ്പ് സമരം
Tuesday, February 28, 2023 12:15 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ഇന്ന് തലസ്ഥാനത്ത് കടകൾ അടച്ച് സമരം നടത്തും. പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തും.
വർധിപ്പിച്ച പെട്രോൾ, ഡീസൽ നിരക്കുകൾ കുറവു ചെയ്യുക, വ്യാപാരികൾ എടുക്കേണ്ട ഹെൽത്ത് കാർഡിലെ അപാകതകൾ പരിഹരിക്കുക, വെള്ളക്കരവും വൈദ്യുതി ചാർജും കുറയ്ക്കുക, ക്ഷേമനിധി പെൻഷൻ 1,600 രൂപയിൽ നിന്ന് 1,300 രൂപയായി കുറവ് ചെയ്ത സർക്കാർ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.