തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​സാ തോ​മ​സി​നെ നി​യ​ന്ത്രി​ക്കാ​നാ​യി സി​ൻ​ഡി​ക്കേ​റ്റ് എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ല്കി​യി​ല്ല.

വൈ​സ് ചാ​ൻ​സ​ല​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പോ​രി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണം സം​ബ​ന്ധി​ച്ച് ഉ​പ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​ഉ​പ​സ​മി​തി രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് ത​ന്‍റെ എ​തി​ർ​പ്പ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​സ തോ​മ​സ്, ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ അ​റി​യി​ച്ചി​രു​ന്നു.

സ​ർ​ക്കാ​രു​മാ​യി ക​ടു​ത്ത അ​ഭി​പ്രാ​യ ഭി​ന്ന​ത തു​ട​രു​ന്ന വൈ​സ് ചാ​ൻ​സ​ല​റു​ടെ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​വാ​ൻ സി​ൻ​ഡി​ക്കേ​റ്റ് പ്ര​ത്യേ​ക ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ച​തും, ജീ​വ​ന​ക്കാ​രെ വി​സി സ്ഥ​ലം മാ​റ്റി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ മ​റ്റൊ​രു സ​മി​തി രൂ​പീ​ക​രി​ച്ച​തും, ഗ​വ​ർ​ണ​ർ​ക്ക് വി​സി അ​യ​ക്കു​ന്ന ക​ത്തു​ക​ൾ സി​ൻ​ഡി​ക്കേ​റ്റ് അം​ഗീ​കാ​ര​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന തീ​രു​മാ​ന​വു​മാ​ണ് ഗ​വ​ർ​ണ​ർ ത​ട​ഞ്ഞ​ത്.

സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​ത്തി​ന് എ​തി​രാ​യ തീ​രു​മാ​നം എ​ന്ന നി​ല​യി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ട് ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ട്ട​ത്.