നടി ഖുശ്ബു ദേശീയ വനിതാ കമ്മീഷന് അംഗം
Monday, February 27, 2023 3:31 PM IST
ചെന്നൈ: നടിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പരമാവധി ശ്രമിക്കുമെന്ന് ഖുശ്ബു പ്രതികരിച്ചു. ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നതായും ഖുശ്ബു ട്വീറ്റ് ചെയ്തു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള മമത കുമാരി, മേഘാലയയില്‍ നിന്നുള്ള ഡെലിന ഖോംഗ്ദുപ് എന്നിവരാണ് വനിതാ കമ്മീഷന് അംഗങ്ങളായി നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് രണ്ട് പേര്.