മാ​ഡ്രി​ഡ് ഡെ​ർ​ബി സ​മാ​സ​മം
മാ​ഡ്രി​ഡ് ഡെ​ർ​ബി സ​മാ​സ​മം
Sunday, February 26, 2023 6:32 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ മാ​ഡ്രി​ഡ് ഡെ​ർ​ബി​യി​ൽ സ​മ​നി​ല​കു​രു​ക്ക്. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

റ​യ​ൽ മൈ​താ​ന​മാ​യ സാ​ന്‍റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ​യാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 78-ാം മി​നി​റ്റി​ലെ ഫ്രീ​കി​ക്കെ​ടു​ത്ത അ​ന്‍റോ​യ്ൻ ഗ്രീ​സ്മാ​ൻ, പ​ന്ത് അ​തി​മ​നോ​ഹ​ര​മാ​യി ഹോ​സെ മ​രി​യ ജി​മി​ന​സി​ന്‍റെ കാ​ലി​ലെ​ത്തി​ച്ചു. റ​യ​ൽ ഗോ​ളി തി​ബോ കോ​ർ​ട്ട്യു​യെ മ​റി​ക​ട​ന്ന് പ​ന്ത് വ​ല​യി​ലെ​ത്തി​യ​തോ​ടെ അ​തി​ഥി​ക​ൾ ലീ​ഡ് നേ​ടി.


85-ാം മി​നി​റ്റി​ൽ അ​ൽ​വാ​രോ റോ​ഡ്രി​ഗ​സി​ലൂ​ടെ​യാ​ണ് ഗ​ലാ​ക്റ്റി​കോ​സ് തി​രി​ച്ച​ടി​ച്ച​ത്. ലൂ​ക്കാ മോ​ഡ്രി​ച്ച് തൊ​ടു​ത്ത കോ​ർ​ണ​ർ കി​ക്കി​ന് ത​ല​വ​ച്ചാ​ണ് റോ​ഡ്രി​ഗ​സ് റ​യ​ൽ കൂ​പ്പാ​യ​ത്തി​ലെ ത​ന്‍റെ ആ​ദ്യ ഗോ​ൾ കു​റി​ച്ച​ത്.

സ​മ​നി​ല​യോ​ടെ 52 പോ​യി​ന്‍റു​മാ​യി ലാ ​ലി​ഗ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് റ​യ​ൽ. 42 പോ​യി​ന്‍റു​ള്ള അ​ത്‌​ല​റ്റി​ക്കോ നാ​ലാം സ്ഥാ​ന​ത്താ​ണ്. 59 പോ​യി​ന്‍റു​ള്ള ബാ​ർ​സ​ലോ​ണ​യാ​ണ് ലീ​ഗി​ൽ ഒ​ന്നാ​മ​ത്.
Related News
<