പഞ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്
Saturday, February 25, 2023 5:25 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്. കൂച്ച് ബിഹാറിലേക്ക് പോയ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിസിത് പ്രമാണികിന്റെ വാഹനവ്യൂഹത്തിനുനേരെയാണ് കല്ലേറുണ്ടായത്.
ആക്രമണത്തിൽ കേന്ദ്രമന്ത്രിയുടെ എസ്യുവിയുടെ മുൻവശത്തെ ചില്ല് തകർന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു. കൂച്ച് ബിഹാറിൽ നിന്നുള്ള എംപിയാണ് പ്രമാണിക്.
ഒരു മന്ത്രി സുരക്ഷിതനല്ലെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ നിങ്ങൾക്ക് ഉൗഹിക്കാവുന്നതേയുള്ളൂ. ബംഗാളിലെ ജനാധിപത്യത്തിന്റെ അവസ്ഥയാണ് സംഭവം കാണിക്കുന്നതെന്നും പ്രമാണിക് പറഞ്ഞു. തൃണമൂൽ കോണ്ഗ്രസ് അനുഭാവികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും പ്രമാണിക് ആരോപിച്ചു. ബിജെപിയുടെ പ്രാദേശിക ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
അടുത്തിടെ ബിഎസ്എഫ് നടത്തിയ വെടിവയ്പിൽ ആദിവാസി കൊലപ്പെടുത്തിയതിൽ പ്രമാണിക്കിനെതിരെ രോഷമുണ്ടെന്ന് പ്രാദേശിക റിപ്പോർട്ടുകളുണ്ടായിരുന്നു.