രാജീവ് സിംഗ് രഘുവംശി കേന്ദ്ര ഡ്രഗ് കണ്ട്രോളർ ജനറൽ
Thursday, February 23, 2023 11:26 AM IST
ന്യൂഡൽഹി: കേന്ദ്ര ഡ്രഗ് കണ്ട്രോളർ ജനറലായി (ഡിസിജിഐ) ഡോ. രാജീവ് സിംഗ് രഘുവംശിയെ നിയമിച്ചു.
രാജ്യത്തെ മരുന്നുകളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് ചുമതലയുള്ള സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷന്റെ സെക്രട്ടറിയും സയന്റിഫിക് ഡയറക്ടറുമായിരുന്നു രാജീവ് സിംഗ് രഘുവംശി.
രാജ്യത്തുടനീളമുള്ള മരുന്നുകളുടെ നിർമാണം, വിൽപ്പന, വിതരണം എന്നിവ നിയന്ത്രിക്കുന്ന സ്ഥാപനമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ).