മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഡിസിപി തസ്തികയുമായി സർക്കാർ
Wednesday, February 22, 2023 11:47 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായി സംസ്ഥാന തലത്തിൽ എസ്പി റാങ്കിലുള്ള ഡിസിപി തസ്തിക സൃഷ്ടിച്ച് സർക്കാർ. ജി. ജയദേവ് ഐപിഎസിനെ വിവിഐപി സുരക്ഷയുടെ കേരളം മുഴുവൻ ചുമതലയുള്ള ഉദ്യോഗസ്ഥനായി നിയമിച്ചു.
സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പുതിയ തസ്തിക സർക്കാർ സൃഷ്ടിച്ചത്.
നികുതി വർധന പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ സംഘടനകൾ കരിങ്കൊടി പ്രതിഷേധമടക്കം സംസ്ഥാന വ്യാപകമായി നടത്തുന്നതിനിടയിലാണ് പുതിയ നിയമനം.