ലിവര്‍പൂളിനെ ഗോൾ മഴയിൽ മുക്കി റയല്‍
Wednesday, February 22, 2023 12:48 PM IST
ലിവര്‍പൂള്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ മഡ്രിഡ്. പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ രണ്ടിനെതിരേ അഞ്ച് ഗോളിനാണ് റയല്‍ ജയം. മത്സരത്തിൽ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു ലിവര്‍പൂളിന്റെ വന്പൻ തോൽവി.
രണ്ട് ഗോൾ വീതം നേടിയ വിനീഷ്യസ് ജൂനിയറും കരിം ബെന്‍സേമയും റയലിനായി തിളങ്ങി. എഡര്‍ മിലിറ്റാവോയും ടീമിനായി വലകുലുക്കി.
സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിൽ സ്വപ്ന തുല്യമായ തുടക്കമാണ് ലിവര്‍പൂളിന് ലഭിച്ചത്. നാലാം മിനിറ്റിൽ തന്നെ ഡാര്വിന് ന്യൂനസ് ചെമ്പടയ്ക്ക് ലീഡ് നൽകി. 14ാം മിനിറ്റിൽ മുഹമ്മദ് സാല ലീഡ് വർധിപ്പിച്ചു. എന്നാൽ പിന്നീട് റയൽ താരങ്ങൾ കത്തിക്കയറിയതോടെ മത്സരം ലിവര്‍പൂളിന്റെ കെെവിട്ടു.