തി​രു​വ​ന​ന്ത​പു​രം: വ്യ​ക്ത​മ​ല്ലാ​ത്ത ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ-​പി​ൻ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ​ക്ക് സു​താ​ര്യ​ത ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​രോ​ത​രം വാ​ഹ​ന​ങ്ങ​ളി​ലും ഫി​റ്റ് ചെ​യ്യേ​ണ്ട ന​മ്പ​ർ പ്ലേ​റ്റു​ക​ളെ കു​റി​ച്ചും അ​വ​യു​ടെ വ​ലി​പ്പ​വും അ​ക്ഷ​ര​ങ്ങ​ളു​ടെ വ​ലി​പ്പ​വും നി​റ​വും സം​ബ​ന്ധി​ച്ച​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കൃ​ത്യ​മാ​യി നി​ഷ്‌​ക​ർ​ഷി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​വ്യ​ക്ത​വും ആ​ശ​യ​ക്കു​ഴ​പ്പ​വും ഉ​ണ്ടാ​കു​ന്ന രീ​തി​യി​ൽ ന​ന്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റം വ​രു​ത്തു​വാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. കാ​ഴ്ച മ​റ​യു​ന്ന ത​ര​ത്തി​ൽ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ​ക്ക് മു​ൻ​പി​ൽ ഗ്രി​ല്ലു​ക​ളും സേ​ഫ്റ്റി ബാ​റു​ക​ളും പി​ടി​പ്പി​ക്കാ​നും പാ​ടി​ല്ല. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ പ​രി​ശോ​ധ​ന ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.