കരിങ്കൊടി തടഞ്ഞ പോലീസുകാരന്റെ കൈ ഒടിഞ്ഞു
Sunday, February 19, 2023 8:36 PM IST
കോഴിക്കോട്: സർക്കാർ ഗസ്റ്റ്ഹൗസിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സബ് ഇൻസ്പെക്ടർക്കാണ് പരിക്കേറ്റത്. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെ കസ്റ്റഡിയിലെടുക്കുന്നതിനെടെയാണ് പോലീസുകാരന് പരിക്കേറ്റത്.
മുഖ്യമന്ത്രി ഗസ്റ്റ്ഹൗസിലുണ്ടായിരിക്കെയാണ് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രി പുറത്തിറങ്ങുന്പോൾ കരിങ്കൊടി കാണിക്കാനായിരുന്നു യുവമോർച്ച പ്രവർത്തകരുടെ ശ്രമം.