ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദമുണ്ടാക്കേണ്ടത്തില്ലെന്ന് മന്ത്രി ആന്റണി രാജു
Saturday, February 18, 2023 5:22 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആന്റണി രാജു. ശമ്പളം ഗഡുക്കളാക്കി നല്കുന്നതില് വിവാദമുണ്ടാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവര്‍ക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി പ്രതികരിച്ചു.
ടാർഗറ്റ് അടിസ്ഥാനത്തിലേ ശമ്പളം നൽകൂ എന്ന തീരുമാനമില്ലെന്നും പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും ആന്റണി രാജു പറഞ്ഞു. പുതിയ ഉത്തരവും ടാര്‍ഗറ്റ് നിര്‍ദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.