ചൈനീസ് ചാര ബലൂണിന്റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് യുഎസ്
Saturday, February 18, 2023 11:05 AM IST
വാഷിംഗ്ടൺ ഡിസി: ചൈനീസ് ചാര ബലൂണിന്റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് യുഎസ്. ഈ മാസം ആദ്യമാണ് ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് വെടിവച്ചിട്ടത്.
ബലൂണിന്റെ അന്തിമ അവശിഷ്ടങ്ങൾ വിർജീനിയയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ലബോറട്ടറിയിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു. ഫെബ്രുവരി നാലിന് യുഎസ് എഫ്-22 റാപ്റ്റർ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വെടിവച്ചു വീഴ്ത്തുകയായിരുന്നു.
ഈ ഉപകരണം കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്നും അത് വഴിതെറ്റിയതാണെന്നുമായിരുന്നു ചൈനയുടെ വിശദീകരണം. അതേസമയം യുഎസ് ഇതിനെ ചാര വാഹനമാണെന്നാണ് വിശേഷിപ്പിച്ചത്.
ബലൂൺ സംഭവത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.