ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കാഷ്മീരിന് അനുവദിച്ച പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്.

കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ നേരത്തെ തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച അറിയിച്ചു. 2019ലെ കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തെ ചോദ്യം ചെയ്ത് 20-ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.