ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: നടപടി എടുക്കരുതെന്ന് സൈബി ബാര്‍ കൗണ്‍സിലില്‍
Thursday, February 16, 2023 4:01 PM IST
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.സൈബി ജോസ്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബാര്‍ കൗണ്‍സിലില്‍ സൈബി വിശദീകരണം നല്കി.
കൈക്കൂലിക്കേസില്‍ തനിക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. തനിക്കെതിരായ ഗൂഡാലോചനയും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ തനിക്കെതിരെ നടപടി എടുക്കാവൂ എന്നും സൈബി അഭ്യര്‍ഥിച്ചു.
ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതിയെന്നാണ് കേസ്. ആരോപണമുയര്‍ന്നതിന് പിന്നാലെ ഹൈക്കോടതി അഭിഭാഷക പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സൈബി രാജിവച്ചിരുന്നു.