ദു​ബാ​യ്: ന​ഗ​ര​ത്തി​ൽ ഫു​ഡ് ഡെ​ലി​വ​റി​ക്കാ​യി റോ​ബോ​ട്ടു​ക​ൾ എ​ത്തു​ന്നു. ദു​ബാ​യ് സി​ലി​ക്ക​ൻ ഒ​യാ​സി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ റോ​ബോ​ട്ടു​ക​ൾ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന​ത്. ആ​ർ​ടി​എ​യും ഫു​ഡ് ഡെ​ലി​വ​റി ആ​പ്പാ​യ ത​ല​ബാ​ത്തും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സി​ലി​ക്ക​ൻ ഒ​യാ​സി​സി​ലെ സി​ദ​ർ വി​ല്ല സ​മു​ച്ച​യ​ത്തി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ റോ​ബോ​ട്ടു​ക​ൾ ആ​ദ്യം ഫു​ഡ് ഡെ​ലി​വ​റി ന​ട​ത്തു​ക. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് ഇ​വ. 15 മി​നി​റ്റ് കൊ​ണ്ട് ഡെ​ല​വ​റി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​മാ​ണ് റോ​ബോ​ട്ടി​നെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബാ​യ് സ്മാ​ർ​ട്ട് ന​ഗ​രം, ഡ്രൈ​വ​ർ ര​ഹി​ത വാ​ഹ​ന സം​വി​ധാ​നം, സീ​റോ എ​മി​ഷ​ൻ തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ കൂ​ടി സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​റോ​ബോ​ട്ടു​ക​ളെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.