പല പദവികളിൽ നിന്നും മാറ്റി നിർത്തുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരേ കൊടിക്കുന്നിൽ
Wednesday, February 15, 2023 6:40 PM IST
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിലേയ്ക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിൽ ജനിച്ചത് കൊണ്ട് തന്നെ പല പദവികളിൽ നിന്നും മാറ്റി നിർത്തുകയാണെന്നും മറ്റ് എവിടെയെങ്കിലുമായിരുന്നെങ്കിൽ താൻ ഉന്നത പദവിയിൽ എത്തുമായിരുന്നു എന്നും കൊടിക്കുന്നിൽ പറഞ്ഞു.
പ്രവർത്തക സമിതിയിലേയ്ക്ക് ശശി തരൂരിനെ പരിഗണിക്കണമെന്ന് വാദിക്കുന്നവർ ഉണ്ട്. തരൂരിന് പദവി നൽകുന്നതിന് എതിർപ്പില്ല. എന്നാൽ അദ്ദേഹത്തിന് കോൺഗ്രസ് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, പ്രവര്‍ത്തക സമിതിയിലേയ്ക്ക് തരൂരിനെ ഉൾപ്പെടുത്തണമെന്ന് എംപിമാരായ കെ. മുരളീധരന്, ബെന്നി ബഹനാന്, എം.കെ.രാഘവന് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്കിടയില്‍ തരൂരിന് സ്വീകാര്യതയുണ്ട് എന്നാണ് എംപിമാർ ദേശീയ നേതൃത്വത്തെ അറിയിച്ചത്.