ഇന്ധന സെസിനെക്കുറിച്ച് പ്രതികരിക്കാതെ ഗവർണർ
Tuesday, February 14, 2023 5:56 PM IST
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെക്കുറിച്ച് പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ തീരുമാനങ്ങൾ നിയമപരമാണോ എന്ന് പരിശോധിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്വം.
ജനങ്ങളെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവിദിത്വമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.