1908 മോഡൽ ഹാർലി ഡേവിഡ്സൺ; വില 7.72 കോടി രൂപ
Monday, February 13, 2023 12:20 PM IST
ലാസ് വേഗാസ്: 1908 മോഡൽ ഹാർലി ഡേവിഡ്സൺ മോട്ടർ സൈക്കളിനു വില്ലേജ് ലേലത്തിൽ റിക്കാർഡ് വില. അമേരിക്കയിൽ നടന്ന ലേലത്തിൽ 9.35 ലക്ഷം ഡോളറിനാണ് (ഏകദേശം 7.72 കോടി രൂപ) "സ്ട്രാപ് ടാങ്ക്' ഹാർലി ഡേവിഡ്സൺ വിറ്റുപോയത്.
ഇന്ധന, ഓയിൽ ടാങ്കുകൾ ബൈക്കിന്റെ ഫ്രെയിമിനൊപ്പം തന്നെ ഉൾപ്പെടുത്തിയതിനാലാണ് സ്ട്രാപ് ടാങ്ക് എന്ന പേര് ഈ മോഡലിന് ലഭിച്ചത്. 1908ൽ പുറത്തിറങ്ങിയ 450 സ്ട്രാപ് ടാങ്ക് മോട്ടർ സൈക്കിളുകളിൽ ഇപ്പോൾ 12 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
1907ൽ പുറത്തിറങ്ങിയ സ്ട്രാപ് ടാങ്കിന്റെ പുനഃസ്ഥാപിക്കാത്ത ഒരു പതിപ്പും ലേലത്തിൽ വിറ്റുപോയി. 7.15 ലക്ഷം ഡോളറാണ് (5.9 കോടി രൂപ) ലഭിച്ചത്.