കോൺഗ്രസ് എംപിയെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു
Friday, February 10, 2023 10:02 PM IST
ന്യൂഡൽഹി: അച്ചടക്കലംഘനത്തിന്റെ പേരിൽ കോൺഗ്രസ് എംപി രജനി ആകാശ്റാവു പാട്ടീലിനെ ബജറ്റ് സമ്മേളനം അവസാനിക്കുന്നത് വരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
അദാനി - ഹിൻഡെൻബെർഗ് വിഷയത്തിൽ പാർലമെന്റിൽ നടന്ന പ്രതിഷേധത്തെപ്പറ്റി സഭയ്ക്കുള്ളിൽ നിന്ന് വീഡിയോ തയാറാക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനാണ് രജനിക്കെതിരെ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ നടപടി എടുത്തത്.
പാർലമെന്റിന്റെ അച്ചടക്കം നിലനിർത്താനായി ആണ് ഈ നടപടിയെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വ്യക്തമാക്കി. സംഭവം വിശദമായി അന്വേഷിക്കാൻ പ്രിവിലജസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.