ചിന്തയുടെ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു പ്രതിഷേധം
Friday, February 10, 2023 1:49 PM IST
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലയിൽ കെഎസ്യു പ്രതിഷേധം. സിൻഡിക്കേറ്റ് യോഗം നടക്കവേയായിരുന്നു പ്രതിഷേധം.
യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചിന്തയുടെ പിഎച്ച്ഡി റദ്ദാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെഎസ്യു ജില്ലാ അധ്യക്ഷൻ സെയ്ദലി കായ്പാടി അറിയിച്ചു.