മോദി- അദാനി ബന്ധം: രാഹുലിന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി
വെബ് ഡെസ്ക്
Wednesday, February 8, 2023 3:47 PM IST
ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭാ രേഖകളിൽ നിന്ന് നീക്കി. പരാമർശങ്ങൾ നീക്കാൻ സ്പീക്കർ നിർദേശം നൽകിയെന്ന് ലോക്സഭാ വൃത്തങ്ങൾ അറിയിച്ചു.
ജനാധിപത്യത്തെ മോദി സർക്കാർ കശാപ്പ് ചെയ്തെന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. അതേസമയം, മോദിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുലിനെതിരേ അവകാശ ലംഘനവുമായി ബിജെപി രംഗത്തെത്തി.
ഒരു തെളിവും മേശപ്പുറത്ത് വയ്ക്കാതെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ബിജെപി ആരോപിച്ചു. അദാനിയും നരേന്ദ്ര മോദിയുമായി ബന്ധമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.