കൊച്ചിയിൽ നാളെ ജലവിതരണം മുടങ്ങും
Tuesday, February 7, 2023 10:24 PM IST
കൊച്ചി: വെള്ളക്കരം കൂട്ടിയതിന്റെ ആഘാതത്തിൽ നിന്ന് മുക്തരാകും മുമ്പ് കൊച്ചി നഗരവാസികൾക്ക് ജലവിതരണ വകുപ്പ് വക മറ്റൊരു തിരിച്ചടി. കൊച്ചി നഗരത്തിൽ നാളെ രാവിലെ എട്ട് മുതൽ 11 വരെ ജലവിതരണം നിലയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
ആലുവ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ മൂലമാണ് നഗരത്തിൽ നാളെ ജലവിതരണം തടസപ്പെടുന്നത്. 11 മണിക്ക് ശേഷം വിതരണം പുനരാരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.