നെറ്റിയിൽ മുറിവ്; വാണി ജയറാമിന്‍റെ മരണത്തിൽ ദുരൂഹത..‍?
നെറ്റിയിൽ മുറിവ്; വാണി ജയറാമിന്‍റെ മരണത്തിൽ ദുരൂഹത..‍?
Saturday, February 4, 2023 3:56 PM IST
വെബ് ഡെസ്ക്
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്‍റെ മരണത്തിൽ ദുരൂഹത. ചെന്നൈയിലെ വസതിയിൽ, നെറ്റിയില്‍ ഒരു പൊട്ടലോടെയാണ് വാണി ജയറാമിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചു.

മൃതദേഹം ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 11ന് വേലക്കാരി വിളിച്ചിട്ടും വാണി ജയറാം വാതിൽ തുറന്നില്ല. തുടർന്ന് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ വാണി ജയറാം നിലത്തുവീണു കിടക്കുന്ന നിലയിലായിരുന്നു.


നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനു സമീപത്തു കിടന്ന ടീപ്പോയില്‍ തലയിടിച്ചു വീണതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിൽവച്ചു തന്നെ മരണം സംഭവിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<