ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
Thursday, February 2, 2023 10:52 PM IST
കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. കോടമ്പുഴ സ്വദേശി മല്ലിക (40) ആണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ലിജേഷ് പോലീസിൽ കീഴടങ്ങി.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്ന് ലിജേഷ് കത്രിക ഉപയോഗിച്ച് മല്ലികയെ കുത്തുകയായിരുന്നു. കൊല നടത്തിയതിനു ശേഷം ലിജേഷ് പോലീസ് സ്റ്റേഷനിലേക്ക് ഫോൺവിളിച്ച് കൊലപാതക വിവരം അറിയിച്ചു. ഭാര്യയെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥാമിക നിഗമനം.