ബ​ജ​റ്റ് പാ​വ​ങ്ങ​ള്‍​ക്ക് നേ​രെ​യു​ള്ള സ​ര്‍​ജി​ക്ക​ല്‍ സ്‌​ട്രൈ​ക്ക്: എം.​ബി. രാ​ജേ​ഷ്
ബ​ജ​റ്റ് പാ​വ​ങ്ങ​ള്‍​ക്ക് നേ​രെ​യു​ള്ള സ​ര്‍​ജി​ക്ക​ല്‍ സ്‌​ട്രൈ​ക്ക്: എം.​ബി. രാ​ജേ​ഷ്
Wednesday, February 1, 2023 7:53 PM IST
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കു​ള്ള വി​ഹി​തം കേ​ന്ദ്ര ബ​ജ​റ്റി​ല്‍ വെ​ട്ടി​ക്കു​റ​ച്ച​ത് രാ​ജ്യ​ത്തെ പാ​വ​ങ്ങ​ള്‍​ക്ക് നേ​രെ​യു​ള്ള സ​ര്‍​ജി​ക്ക​ല്‍ സ്‌​ട്രൈ​ക്കാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​ത്ര​യും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 100 ദി​വ​സം തൊ​ഴി​ല്‍ ന​ല്‍​ക​ണ​മെ​ങ്കി​ല്‍ ചു​രു​ങ്ങി​യ​ത് 2.72 ല​ക്ഷം കോ​ടി രൂ​പ​യെ​ങ്കി​ലും വ​ക​യി​രു​ത്ത​ണ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ നാ​ലി​ലൊ​ന്നി​ല്‍ താ​ഴെ​യാ​യി വി​ഹി​തം വെ​ട്ടി​ച്ചു​രു​ക്കി.

അ​റു​പ​തി​നാ​യി​രം കോ​ടി രൂ​പ മാ​ത്ര​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ജ​ന​ക്ഷേ​മ​പ​ദ്ധ​തി ഇ​ല്ലാ​താ​ക്കാ​ന്‍ അ​ധി​കാ​ര​മേ​റ്റ​നാ​ള്‍ മു​ത​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ല്‍ ഒ​ടു​വി​ല​ത്തേ​താ​ണ് ഇ​ത്. ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ന്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​വ​ങ്ങ​ള്‍​ക്ക് ഉ​പ​ജീ​വ​ന​ത്തി​ന് ആ​ശ്ര​യ​മാ​യി​രു​ന്നു തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി.


രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്തി​ല്‍ 40 ശ​ത​മാ​ന​വും കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന അ​തി​സ​മ്പ​ന്ന​ര്‍​ക്കു മേ​ല്‍ കൂ​ടു​ത​ല്‍ നി​കു​തി ചു​മ​ത്തു​ക​യും, ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന വി​ഭ​വ​ങ്ങ​ള്‍ പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് പോ​ലെ​യു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ വി​നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ട​ത്. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ വ​ര്‍​ഗ താ​ല്‍​പ​ര്യ​വും പാ​വ​ങ്ങ​ളോ​ടു​ള്ള സ​മീ​പ​ന​വു​മാ​ണ് തൊ​ഴി​ലു​റ​പ്പ് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​ലൂ​ടെ കാ​ണാ​നാ​കു​ന്ന​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<