ഉടുമ്പിനെ പിടിച്ച് കറി വച്ച നാല് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
Sunday, January 29, 2023 4:29 PM IST
കൊച്ചി: ഉടുമ്പിനെ പിടിച്ച് കറിവച്ച കേസിൽ നാല് പേർ പിടിയിൽ. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം. ബാബു കെ.എം , മജേഷ് ടി.എം, മനോഹരൻ ടി.കെ , പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്.
ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മജേഷും ബാബുവും ചേർന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചത്. ഇവർ മറ്റു പ്രതികളുമായി കറി പങ്കുവയ്ക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.