മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ പോളണ്ടിൽ കൊല്ലപ്പെട്ടു
Saturday, January 28, 2023 12:13 PM IST
വാർസോ: പോളണ്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. പോളണ്ടിലെ ഐഎൻജി ബാങ്കിലെ ഐടി ജീവനക്കാരനായ പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം(31) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം 24 മുതൽ ഇബ്രാഹിമിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ ആശങ്കയിലായിരുന്നു. തുടർന്ന് പോളണ്ടിലെ പരിചയക്കാരൻ മുഖേന പോലീസിൽ പരാതി നൽകി. ഇവർ നൽകിയ അന്വേഷണത്തിനൊടുവിലാണ് ഇബ്രാഹിം കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്.
എംബസി അധികൃതർ മുഖേനയാണ് ഇബ്രാഹിമിന്റെ മരണവിവരം കുടുംബാംഗങ്ങൾ അറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട ഒരാളെ പോളണ്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.