കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ന​ഴ്സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ട് പേർ കൂടി അ​റ​സ്റ്റി​ൽ. ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ നൗ​ഷാ​ദ് (47), ഹോ​ട്ട​ൽ മാ​നേ​ജ​ർ അ​ബ്ദൂ​ൾ റ​യി​സ് (21) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

കോ​ട്ട​യം തി​രു​വാ​ര്‍​പ്പ് പാ​ല​ത്ത​റ രാ​ജു- അം​ബി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ര​ശ്മി രാ​ജാ​ണ് ജ​നു​വ​രി ര​ണ്ടി​ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ച​ത്.

2022 ഡി​സം​ബ​ർ 29-നാ​ണ് ര​ശ്മി രാ​ജി​ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച് രാ​ത്രി​യാ​യ​പ്പോ​ള്‍ ഛര്‍​ദ്ദി​ലും വ​ള​റി​ള​ക്ക​വു​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ഭ​ക്ഷ​ണ​ശാ​ല​യി​ലെ മു​ഖ്യ​പാ​ച​ക​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി​രു​ന്നു.