മോഹക്കപ്പിനരികെ; സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലിൽ
Wednesday, January 25, 2023 5:41 PM IST
മെൽബണ്‍: അവസാന ഗ്രാൻഡ് സ്ലാമിൽ സ്വപ്നതുല്യ വിടവാങ്ങലിന് അരികെ ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ. ഓസ്ട്രേലിയൻ ഓപ്പണ്‍ മി ക്സഡ്-ഡബിൾസിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ കടന്നു. മൂന്നാം സീഡ് സഖ്യമായ ബ്രിട്ടന്റെ നീൽ സ്കുപ്സ്കി- യുഎസ്എയുടെ ഡിസിറേ ക്രാവ്സിക് ജോഡിയെയാണ് ഇന്ത്യൻ താരങ്ങൾ മറികടന്നത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. രണ്ട് സെറ്റും ടൈബ്രേക്കറിലാണ് ഇന്ത്യൻ സഖ്യം സ്വന്തമാക്കിയത്. സ്കോർ: 7-6, 6-7 (10-6). ക്വാർട്ടർ ഫൈനലിൽ വോക്കോവർ നേടിയാണ് ഇന്ത്യൻ സഖ്യം സെമിയിൽ കടന്നത്. വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാന പ്രധാന ടൂർണമെന്റാണിത്.