പിടി സെവൻ ഇനി "ധോണി'; പേരുമാറ്റം ആനയെ പിടികൂടിയതിനു പിന്നാലെ
സ്വന്തം ലേഖകൻ
Sunday, January 22, 2023 3:20 PM IST
പാലക്കാട്: ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്ന പിടി സെവൻ എന്ന കാട്ടാന ഇനിമുതൽ നാടിന്‍റെ പേരിൽ തന്നെ അറിയപ്പെടും. പിടി സെവന്‍റെ പേര് ധോണി എന്ന് മാറ്റിയതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ആനയെ പിടികൂടി കൂട്ടിലടച്ചതിനു പിന്നാലെയാണ് പേരുമാറ്റം. ധോണി ഫോറസ്റ്റ് സ്റ്റേഷനിലെ പ്രത്യേക കൂട്ടിലേക്കാണ് ആനയെ മാറ്റിയത്. പിടി സെവനിന് ഇനി കുങ്കിയാനയാകാനുള്ള പരിശീലനം നല്‍കുമെന്നും അധികൃതർ അറിയിച്ചു.