അധ്യാപക നിയമന അഴിമതി: തൃണമൂൽ യുവജന നേതാവ് അറസ്റ്റിൽ
Saturday, January 21, 2023 1:58 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) യുവജന വിഭാഗം നേതാവ് കുന്ദൽ ഘോഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കുന്ദൽ ഘോഷിന്റെ ഫ്ളാറ്റുകളിൽ വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.
ഇതേ കേസിൽ ഹൂഗ്ലി ജില്ലയിലെ തൃണമൂൽ യുവജന വിഭാഗം അംഗമായ ഘോഷിനെ സിബിഐയും മുമ്പ് ചോദ്യം ചെയ്തിരുന്നു.
ഈ മാസം ആദ്യം കോൽക്കത്തയിൽ സിബിഐ ചോദ്യം ചെയ്ത തൃണമൂലിന്റെ തപസ് മൊണ്ടലാണ് കേസിൽ ഘോഷിന്റെ പങ്ക് വെളിപ്പെടുത്തിയത്. നിരവധി ഉദ്യോഗാർഥികളിൽനിന്ന് ഘോഷ് പണം സ്വരൂപിച്ചതായി തപസ് മൊണ്ടൽ മൊഴി നൽകിയിരുന്നു. 325 പേരിൽനിന്ന് 19 കോടി രൂപ ഇയാൾ വാങ്ങിയെടുത്തെന്നാണ് ആരോപണം.