മൂഴിക്കലില്‍ അപകടത്തില്‍പെട്ട കാറില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തു
Tuesday, January 17, 2023 10:44 AM IST
കോഴിക്കോട്: മൂഴിക്കലില്‍ അപകടത്തില്‍പെട്ട കാറില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിനു പിന്നാലെ കാറിലുണ്ടായിരുന്നവരെ പ്രദേശവാസികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇവര്‍ ഇവിടെനിന്ന് മുങ്ങിയതോടെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് അടിവാരം സ്വദേശികളായ അസറുദ്ദീന്, ആരാമ്പ്രം സ്വദേശി അഫ്നാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.