ബഫർ സോണ്‍: സുപ്രീംകോടതിയുടെ നിരീക്ഷണം പ്രതീക്ഷ നൽകുന്നതെന്നു മന്ത്രി റോഷി
Tuesday, January 17, 2023 11:13 AM IST
തിരുവനന്തപുരം: ബഫർ സോണ്‍ വിഷയം മൂന്നംഗ ബെഞ്ചിനു വിട്ടുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം പ്രതീക്ഷ നൽകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
മൂന്നംഗ ഡിവിഷൻ ബെഞ്ചിനു ഹർജികൾ കൈമാറിയ കോടതി മുൻവിധിയിലെ അപാകതകൾ പരിഹരിക്കുമെന്ന സൂചനയും നൽകിയത് സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വിശ്വാസത്തിലെടുത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
വനത്തിലുള്ളിലാകണം ബഫർ സോണ്‍ എന്നതാണ് സർക്കാരിന്റെ നിലപാട്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കുമുള്ള ബഫർ സോണ്‍ നിബന്ധനകളിൽ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവുകൾ വേണമെന്ന് കോടതിയെ ബോധിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തിൽ അനുകൂലമായ സമീപനം സ്വീകരിക്കുമെന്ന് കോടതി വാക്കാൽ സൂചിപ്പിച്ചതും കേരളത്തിന് ആശ്വാസകരമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.