ബഫര്‍സോണ്‍: കേരളത്തിന്‍റെ ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ബഫര്‍സോണ്‍: കേരളത്തിന്‍റെ ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും
Monday, January 16, 2023 8:30 AM IST
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ബഫര്‍ സോണ്‍ നിശ്ചയിച്ച വിധിയില്‍ ഇളവാണ് കേന്ദ്ര സര്‍ക്കാരും കേരളവും ആവശ്യപ്പെടുന്നത്.

ബഫര്‍ സോണുകള്‍ക്ക് കര്‍ശന നിബന്ധനകള്‍ പാലിക്കാന്‍ ഉത്തരവിട്ട കഴിഞ്ഞ ജൂണിലെ വിധിയില്‍ ഇളവ് തേടിയാണ് കേരളം സുപ്രീംകോടതിയില്‍ എത്തിയത്.


നിലവിലുള്ള കരട് വിജ്ഞാപനത്തിന് വിധി ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. മതികെട്ടാന്‍ ചോലയുടെ കാര്യത്തില്‍ അന്തിമ വിജ്ഞാപനവും മറ്റുള്ളവയില്‍ കരട് വിജ്ഞാപനവുമാണ് നിലവിലുള്ളത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<