സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി
Thursday, January 12, 2023 8:35 PM IST
ന്യൂഡൽഹി: ഡൽഹി-പൂന സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി. ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനു മുൻപാണ് ഭീഷണി സന്ദേശമെത്തിയത്. ഇതോടെ വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം മോസ്കോയില്‍ നിന്ന് ഗോവയിലേക്കു വന്ന വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതോടെ വിമാനം ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി. ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല.