കാര്യവട്ടം ടിക്കറ്റ് വിവാദം: ബിസിസിഐ വിശദീകരണം തേടി
Wednesday, January 11, 2023 5:02 PM IST
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിവാദത്തിൽ ബിസിസിഐ വിശദീകരണം തേടി. വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷനോട് ബിസിസിഐ വിശദീകരണം തേടിയത്. എന്നാൽ ഇപ്പോൾ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്ന് കെസിഎ മറുപടി നൽകി.
കാര്യവട്ടത്ത് 15-ാം തീയതി നടക്കുന്ന ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വർധനയെച്ചൊല്ലിയാണ് വിവാദം ഉയരുന്നത്. പട്ടിണികിടക്കുന്നവര്‍ ക്രിക്കറ്റ് കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ ന്യായീകരിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാൻ പ്രസ്താവന നടത്തിയത്.
വി. ഡി. സതീശൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ മന്ത്രിക്കെതിരെ രംഗത്ത് എത്തിയിരുന്നു.