വിദേശചിത്രത്തിനുള്ള അവാർഡ് ആർആർആറിന് നഷ്ടമായി; പുരസ്കാരം അര്‍ജന്റീന 1985ന്
Wednesday, January 11, 2023 11:40 AM IST
ലോസ് ആഞ്ചലസ്: ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചലച്ചിത്രത്തിനുള്ള പുരസ്കാരം ആർആർആറിന് നഷ്ടമായി. അവസാന അഞ്ച് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അര്‍ജന്റീന 1985 ആണ് മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത്.
ജര്‍മ്മന്‍ പടമായ 'ഓള് ക്വയിറ്റ് ഇന്‍ വെസ്റ്റേണ്‍ ഫ്രണ്ട്', അര്‍ജന്റീനയില്‍ നിന്നുള്ള 'അര്‍ജന്റീന 1985', ബെല്‍ജിയം ചിത്രമായ ക്ലോസ്, ദക്ഷിണ കൊറിയന്‍ ചിത്രമായ ഡിസിഷന്‍ ടു ലീവ് എന്നിവയാണ് ആർആർആറിനൊപ്പം മത്സരത്തിനുണ്ടായിരുന്ന ചിത്രങ്ങള്‍.
1985 ല്‍ അര്‍ജന്റീനയിലെ പട്ടാള ഭരണകൂട നേതൃത്വത്തെ പ്രോസിക്യൂട്ട് ചെയ്യുന്ന യുവ അഭിഭാഷകന്റെ കഥയാണ് ചിത്രം പറയുന്നത്. സാന്റിയാഗോ മിറ്റർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആര്.ആര്.ആറിന് മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്.