സ്വാ​ഗ​ത​ഗാ​ന വി​വാ​ദം: സ​ര്‍​ക്കാ​ര്‍ ഒ​രു മ​ത​ത്തി​നും എ​തി​ര​ല്ലെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍
സ്വാ​ഗ​ത​ഗാ​ന വി​വാ​ദം: സ​ര്‍​ക്കാ​ര്‍ ഒ​രു മ​ത​ത്തി​നും എ​തി​ര​ല്ലെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍
Tuesday, January 10, 2023 12:24 PM IST
ക​ണ്ണൂ​ര്‍: സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ലെ സ്വാ​ഗ​ത​ഗാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. പാ​ര്‍​ട്ടി​യും സ​ര്‍​ക്കാ​രും ഒ​രു മ​ത​ത്തി​നും എ​തി​ര​ല്ലെ​ന്ന് ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രിന്‍റെ നി​ല​പാ​ടി​നെ​തി​രെ ആ​രെ​ങ്കി​ലും ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം.


ഭീ​ക​ര​വാ​ദി​യെ ചി​ത്രീ​ക​രി​ക്കാ​ന്‍ മു​സ്ലീം വേ​ഷ​ധാ​രി​യാ​യ ഒ​രാ​ളെ അ​വ​ത​രി​പ്പി​ച്ച​ത് യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും കേ​ര​ളീ​യ സ​മൂ​ഹ​വും ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​നും സ​മീ​പ​ന​ത്തി​നും വി​രു​ദ്ധ​മാ​ണെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് പുറത്തിറക്കിയ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

വിഷയം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Related News
<