വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ടാറ്റാ സൺസ് ചെയർമാൻ
വെബ് ഡെസ്ക്
Sunday, January 8, 2023 4:06 PM IST
ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ യാത്രക്കാരിയുടെമേൽ മൂത്രമൊഴിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ എയർഇന്ത്യ പരാജയപ്പെട്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം അറിയിച്ചു.
യാത്രക്കാരുടെയും കാബിൻ ക്രൂവിന്റെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയർഇന്ത്യ പ്രധാന പരിഗണന നൽകുന്നത്. ഇതിനായി തുടർന്നും നിലകൊള്ളും. ഭാവിയിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തും. നടപടിക്രമങ്ങൾ പുനപരിശോധിച്ച് മാറ്റം വരുത്തുമെന്നും ടാറ്റാ ചെയർമാൻ പ്രസ്താവനയിൽ വ്യക്തമാക്കി.