ഇന്ത്യ-ശ്രീലങ്ക "ഫെെനൽ' ഇന്ന്
Saturday, January 7, 2023 6:21 AM IST
രാജ്കോട്ട്: ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. രാത്രി 7-ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. പരന്പരയിൽ ആദ്യ ട്വന്റി-20യിൽ രണ്ട് റണ്‍സിന് ജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ 16 റണ്‍സിന് തോറ്റിരുന്നു.
ഇന്ന് ജയിക്കുന്ന ടീം പരന്പര സ്വന്തമാക്കും എന്നതിനാൽ പോരാട്ടം ശക്തമാകും. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം തുടർച്ചയായ രണ്ടാം പരന്പര നേട്ടമാണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡിന് എതിരായ പരന്പര 1-0ന് ഇന്ത്യ നേടിയിരുന്നു.
ബൗളർമാരുടെ മോശം പ്രകടനമാണ് ആതിഥേയരുടെ തലവേദന. ടീമിന്റെ യുവ പേസർമാരായ ശിവം മാവി, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക് എന്നിവർ രണ്ടാം ട്വന്റി-20യിൽ കണക്കിന് തല്ലുവാങ്ങിയിരുന്നു.