അരിയിൽ ഷുക്കൂർ വധക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ഹരീന്ദ്രൻ
Sunday, January 1, 2023 3:40 PM IST
കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വക്കേറ്റ് ടി.പി.ഹരീന്ദ്രൻ. കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന പി.ജയരാജനെ രക്ഷിക്കാൻ മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടുനിന്നുവെന്ന ആരോപണം ഉയർത്തി ദിവസങ്ങൾക്കകമാണ് ഹരീന്ദ്രന്റെ ഈ നീക്കം.
"കേസന്വേഷണം അട്ടിമറിച്ചതിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അന്വേഷിക്കണം; അവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം. കൊന്നത് സിപിഎം ആണന്ന് ഭക്ഷണം കഴിക്കുന്നവർക്ക് അറിയാം. സിബിഐ അന്വേഷണം വന്നാൽ അത് കുഞ്ഞാലിക്കുട്ടിക്ക് തന്നെ നല്ലതായിരിക്കും. കേസിൽ ഇടപെടൽ നടത്തിയിട്ടില്ലെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് അവസരമാകും' - ഹരീന്ദ്രൻ വ്യക്തമാക്കി.