കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമർശം; ഹരീന്ദ്രനെതിരെ കേസെടുത്തു
Saturday, December 31, 2022 1:15 PM IST
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ ആരോപണവിധേയനായ പി.ജയരാജനെ സംരക്ഷിക്കാൻ മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന അഡ്വക്കേറ്റ് ടി.പി. ഹരീന്ദ്രന്റെ പരാമർശത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം മുൻനിർത്തി ഐപിസി 153 - എ വകുപ്പ് പ്രകാരമാണ് തലശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.