എ​റ​ണാ​കു​ളം: കൊ​ച്ചി​ൻ കാ​ർ​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഭീ​മ​ൻ പാ​പ്പാ​ഞ്ഞി രൂ​പ​ത്തി​ന്‍റെ മു​ഖം നീക്കം ചെയ്തു. പാ​പ്പാ​ഞ്ഞി രൂ​പ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ഖഛാ​യ​യു‌​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി.

ഇ​രു​മ്പ് ച​ട്ട​ക്കൂ​ടി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മു​ഖത്തിൽ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സം​ഘാ​ട​ക​ർ ആ​രം​ഭി​ച്ചു. മി​നു​ക്കു​പ​ണി​ക​ൾ ന​ട​ത്തി പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും പാ​പ്പാ​ഞ്ഞി മു​ഖം ഉ​ട​ൻ തിരികെ സ്ഥാ​പി​ക്കാ​നാ​ണ് ഇ​വ​രു​ടെ നീ​ക്കം.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് പാ​പ്പാ​ഞ്ഞി രൂ​പ​ത്തി​ന്‍റെ മു​ഖം സ്ഥാ​പി​ച്ച​ത്. പാ​പ്പാ​ഞ്ഞി രൂ​പ​ത്തി​ന് മോ​ദി​യു​ടെ മു​ഖ​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന ആ​രോ​പ​ണം വ്യാ​ഴാ​ഴ്ച രാ​വി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പാ​പ്പാ​ഞ്ഞി രൂ​പ​ത്തി​ന്‍റെ നി​ർ​മാ​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു.