ദു​ബാ​യ്: നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ സ​ഞ്ജ​യ് ഷാ​യെ ഡെ​ൻ​മാ​ർ​ക്കി​ന് കൈ​മാ​റാ​മെ​ന്ന് ദു​ബാ​യ് കോ​ട​തി. ഡെ​ൻ​മാ​ർ​ക്കി​ൽ 170 കോ​ടി ഡോ​ള​റി​ന്‍റെ നി​കു​തി വെ​ട്ടി​പ്പാ​ണ് ഇ​യാ​ൾ ന​ട​ത്തി​യ​ത്.

ഡാ​നി​ഷ് ക​മ്പ​നി​യി​ൽ ഓ​ഹ​രി​യു​ണ്ടെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 2012 മു​ത​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നു വ​ർ​ഷം നി​കു​തി റീ​ഫ​ണ്ട് ഇ​യാ​ൾ കൈ​പ്പ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം. ത​ട്ടി​പ്പി​നു ശേ​ഷം ‍ഡെ​ൻ​മാ​ർ​ക്ക് വി​ട്ട ഷാ ​ദു​ബാ​യി​ലെ പാം ​ജു​മൈ​റ​യി​ലേ​ക്കു താ​മ​സം മാ​റ്റി.

2018ൽ ​ആ​ണ് ഡെ​ൻ​മാ​ർ​ക്ക് നി​കു​തി വ​കു​പ്പ് ദു​ബാ​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. 190 കോ​ടി ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണു ഡെ​ൻ​മാ​ർ​ക്ക് വാ​ദി​ച്ച​ത്. അ​ടു​ത്തി​ടെ ഇ​യാ​ൾ​ക്ക് 125 കോ​ടി ഡോ​ള​ർ (10,000 കോ​ടി രൂ​പ) ദു​ബാ​യ് കോ​ട​തി പി​ഴ​യി​ട്ടി​രു​ന്നു.